കെഎസ്ആര്‍ടിസി പണിമുടക്കിനെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കെഎസ്ആര്‍ടിസി എംഡിയും സിറ്റി പോലീസ് കമ്മീഷണറും മൂന്നാഴ്ച്ചകകം റിപ്പോര്‍ട്ട് നല്‍കണം. ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള സ്പെഷ്യല്‍ ബസ് സര്‍വീസിനെ ചൊല്ലിയായിരുന്നു കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. സംഭവത്തില്‍ അറസ്റ്റ് ചെയ്ത ഡിടിഒയെ സ്റ്റേഷന് ജാമ്യത്തില്‍ വിടും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ യൂണിയന് നേതാക്കള്‍ തീരുമാനിച്ചത്.
നൂറുകണക്കിനാളുകളാണ് അപ്രതീക്ഷിതമായ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് നടുറോഡില്‍ കുടുങ്ങിയത്. കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയായിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ ആദ്യം നീക്കിയിട്ട് മറ്റ് വാഹനങ്ങള്‍ പോയാല്‍ മതി എന്ന നിലപാടിലായിരുന്നു യാത്രക്കാര്‍.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR