Idukki

ഇടുക്കിയിൽ വീണ്ടും ഭൂചലനം

ഇടുക്കിയിൽ വീണ്ടും ഭൂചലനം. പാണ്ടിപ്പാറ മേഖലയിൽ നേരിയ ഭൂചലനം ഉണ്ടായി. രാവിലെ 7.45 നു ആണ് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 1.4 തീവ്രത അനുഭവപ്പെട്ടു . രണ്ടാഴ്ചക്കിടെ ഇത് നാലാമത്തെ ഭൂചലനമാണ് അനുഭവപ്പെടുന്നത്.

ശബ്ദത്തോടെ ഉണ്ടായ ചലനത്തിൽ ജനങ്ങൾ പരിഭ്രാന്തരായി. പലരും വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങി. തുടർച്ചയായ ദിവസങ്ങളിൽ ഭൂചലനം അനുഭവപ്പെടുന്നത് ഇടുക്കി ജില്ലയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രണ്ടാഴ്ച്ചയോളമായി ഇടവിട്ട ദിവസങ്ങളിൽ ചലനം ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ചയിലുണ്ടായ ചലന കേന്ദ്രത്തിന്‍റെ പ്രഭവ സ്ഥാനം ഇടുക്കി ഡാമിനടുത്തെ കാൽവരി മൗണ്ടാണെന്ന് കണ്ടെത്തിയിരുന്നു. റിക്ടർ സ്കെയിലിൽ 1.5 തീവ്രതയാണ് അന്നത്തെ ചലനം രേഖപ്പെടുത്തിയത്.

ഇതിനു പിന്നാലെ കല്യാണത്തണ്ടിനും കുറത്തി മലക്കും ഇടയിൽ ചലനം ഉണ്ടായി. 2018-ലെ പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായ മേഖലയാണ് ഇടുക്കി. തുടർച്ചയായ മണ്ണിടിച്ചിലുകളും ഉരുൾപൊട്ടലുകളുമടക്കം ഇടുക്കിയുടെ ഭൂപ്രകൃതിയിൽത്തന്നെ വലിയ രീതിയിൽ മാറ്റങ്ങൾ വരുത്തിയ പ്രളയമാണ് കടന്നുപോയത്. അതിശക്തമായി പെയ്ത മഴയെത്തുടർന്ന് ഇടുക്കി ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളമാണ് മേഖലയിൽ പ്രളയക്കെടുതിയ്ക്കിടയാക്കിയത്. 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top