Kerala

നോട്ടീസ് വിതരണം ചെയ്യുന്നതിനിടെ ബിന്ദു അമ്മിണിയെ അസഭ്യം പറഞ്ഞു; 61 കാരനെതിരെ കേസെടുത്തു

കോഴിക്കോട്: നോട്ടീസ് വിതരണം ചെയ്യുന്നതിനിടെ ബിന്ദു അമ്മിണിയെ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ 61കാരനെതിരെ കേസെടുത്തു. കക്കോടി അപ്പക്കണ്ടിയില്‍ ബാബുരാജ് എന്നയാള്‍ക്കെതിരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തത്. മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം വൈകിട്ട് പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് നോട്ടീസ് വിതരണം ചെയ്യുന്നതിനിടെ ഇയാള്‍ ബിന്ദു അമ്മിണിയെ അസഭ്യം പറയുകയായിരുന്നു എന്നാണ് പരാതി.

അതേസമയം, സംഭവസ്ഥലത്തെത്തിയ ടൗണ്‍ പോലിസ് ബിന്ദു അമ്മിണിയെ കസ്റ്റഡിയിലെടുത്തു. അകാരണമായി പോലീസ് തങ്ങളെ കസ്റ്റഡിയിലെടുത്തെന്നും നോട്ടീസ് വിതരണം ചെയ്യാന്‍ അനുവദിച്ചില്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു. എന്നാല്‍ പോലീസ് ഇക്കാര്യം നിഷേധിച്ചു. സംഘപരിവാര പ്രവര്‍ത്തകരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അവരെയും കസ്റ്റഡിയിലെടുക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവരെയും കസ്റ്റഡിയിലെടുത്തു.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top