Breaking News

അധ്യാപികയുടെ നിരാഹാര സമരം: ശബളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഏകാധ്യാപകര്‍ക്കുള്ള ശബളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അഞ്ച് മാസമായി ശബളം ലഭിക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം അഗസ്ത്യ വിദ്യാലയത്തിലെ അധ്യാപിക ഉഷാ കുമാരി നിരാഹാര സമരം ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. ശബളം ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അധ്യാപിക ഉഷാ കുമാരി ഉറപ്പിച്ചു പറഞ്ഞിരുന്നു. അതേസമയംജോലി സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top