കൊച്ചി: നടൻ കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.നടിയെ ആക്രമിച്ച കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ഇന്നലെ സാക്ഷിവിസ്താരത്തിന് ഹാജരാകാൻ കുഞ്ചാക്കോയ്ക്ക് സമൻസ് അയച്ചിരുന്നു. കേരളത്തിന് പുറത്ത് ആയതിനാൽ ഹാജരാകാൻ കഴിഞ്ഞില്ല. ഇക്കാര്യം ഔദ്യോഗികമായി കോടതിയെ അറിയിച്ചിരുന്നുമില്ല. ഇതോടെയാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. മാർച്ച് 4ന് ഹാജരാകണം എന്നാണ് നിർദേശം.