പുല്‍വാമ ഭീകരാക്രമണ കേസിലെ പ്രതി യുസഫ് ചോപന് ജാമ്യം. പട്യാല ഹൗസ് കോടതിയാണ് ജാമ്യം നൽകിയത്. എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനാലാണ് ജാമ്യം ലഭിച്ചത്.180 ദിവസമായി കസ്റ്റഡിയില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം ലഭിക്കേണ്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചത്.
അതേസമയം, ആവശ്യമായ തെളിവുകള്‍ ലഭിക്കാത്തതിനാലാണ് കുറ്റപത്രം സമര്പ്പിക്കാതിരുന്നതന്ന് എന്‍ഐഎ അറിയിച്ചു. ഇതേത്തുടര്‍ന്ന് ചോപന്റെ വാദം ജഡ്ജി പ്രവീണ്‍ സിങ് അംഗീകരിക്കുകയായിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx