Latest News

കുഞ്ഞിനെ നോക്കാന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു; 15 കാരിയായ ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത യുവാവും സുഹൃത്തും അറസ്റ്റില്‍

ലുധിയാന: ഭാര്യയുടെ 15 വയസുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവും സുഹൃത്തും അറസ്റ്റില്‍. 31കാരനും അയാളുടെ സുഹൃത്ത് 22 വയസുകാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ലുധിയാനയിലെ ബസന്ത് നഗറിലാണ് സംഭവം.

യുവാവും ഭാര്യയും വേറെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്. കഴിഞ്ഞദിവസം ഭാര്യവീട്ടിലെത്തിയ 31-കാരന്‍ കുഞ്ഞിന് സുഖമില്ലെന്നും കുഞ്ഞിനെ നോക്കാന്‍ ഭാര്യാസഹോദരിയെ വീട്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാളോടൊപ്പം പെണ്‍കുട്ടി സഹോദരിയുടെ വീട്ടിലെത്തി. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ കുഞ്ഞിന് ഇപ്പോള്‍ കുഴപ്പമില്ലെന്നും പെണ്‍കുട്ടിയെ അവരുടെ വീട്ടില്‍കൊണ്ടാക്കാമെന്നും പറഞ്ഞു. മദ്യപിച്ചെത്തിയ ഇയാള്‍ക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. വീട്ടില്‍ കൊണ്ടുവിടാന്‍ പോകുന്നതിനിടെയാണ് ഇരുവരും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

യാത്രയ്ക്കിടെ ബസന്ത് നഗറിലെ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം വീട്ടുകാരോട് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞു. തുടര്‍ന്ന് അമ്മയും പെണ്‍കുട്ടിയും ചേര്‍ന്നാണ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരമടക്കം കേസെടുത്തതായി പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top