വെല്ലിങ്ടന്‍: ഇന്ത്യയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് 51 റണ്‍സ് ലീഡ്. രണ്ടാം ദിനത്തിലെ കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗസില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയിലാണ് ന്യൂസീലന്‍ഡ്. ജെ.ബി. വാട്ലിങ് (14), കോളിന് ഡി ഗ്രാന്‍ഡ്ഹോം (4) എന്നിവരാണ് ക്രീസില്‍. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 165 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ പ്രകടനമാണ് ന്യൂസീലന്‍ഡിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. വില്യംസന് 153 പന്തില്‍ 11 ഫോറുകള്‍ സഹിതം 89 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ മൂന്നും മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx