Kerala

നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്; ക്വാഡന് സാന്ത്വനവുമായി ഗിന്നസ് പക്രു

പൊക്കമില്ലാത്തതിനാല്‍ കൂട്ടുകാര്‍ കളിയാക്കിയ ഒമ്പതുവയസ്സുകാരന് സാന്ത്വനവുമായി ഗിന്നസ് പക്രു. താനും സമാനമായ ദുഖങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും താനന്ന് കരഞ്ഞ കണ്ണീരാണ് പിന്നീടുള്ളു യാത്രയ്ക്ക് ഇന്ധനമായതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഇളയരാജ സംഗീതം ചെയ്ത ചില വരികളും കൂടി ഗിന്നസ് പക്രു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

സ്‌കൂളില്‍ നിന്ന് തന്റെ മകന് ഏല്‍ക്കേണ്ടി വരുന്ന ദുരിതം പങ്കുവെച്ച് കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. തനിക്ക് മരിക്കണമെന്നും ഒരു കത്തി തരൂ എന്നും നിലവിളിക്കുന്ന കുട്ടിയുടെ വീഡിയോ ചര്‍ച്ചയായിരിക്കുകയാണ്.

ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട് …..

ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് …

നീ കരയുമ്പോള്‍ …നിന്റെ ‘അമ്മ തോല്‍ക്കും ………

ഈ വരികള്‍ ഓര്‍മ്മ വച്ചോളു .

‘ഊതിയാല്‍ അണയില്ല

ഉലയിലെ തീ

ഉള്ളാകെ ആളുന്നു ഉയിരിലെ തീ ‘

– ഇളയ രാജ –

ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top