ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് യുവാവിന്റെ സാഹസിക പ്രകടനം. ട്രെയിനിന്റെ ഡോറിനടുത്തായി തൂങ്ങിക്കിടക്കുകയാണ് യുവാവ്. ഇതിനിടെ നിലത്ത് കാല് മുട്ടിക്കാനുള്ള ശ്രമവും യുവാവ് നടത്തുന്നുണ്ട്. ഒറ്റക്കാലില്‍ നിന്നായിരുന്നു യുവാവിന്റെ അഭ്യാസം. തുടര്‍ന്ന് കാല് വഴുതി ഇയാള്‍ ട്രെയിനിന്റെ അടിയിലേക്ക് തെറിച്ച് വീഴുകയും ട്രെയിനിനടിയില്‍ അകപ്പെട്ടുവെങ്കിലും നിസാര പരിക്കുകളോടെ യുവാവ് രക്ഷപ്പെടുകയുമായിരുന്നു. ഇയാള്‍ വീഴുന്നതുകണ്ട് ഞെട്ടുന്ന യാത്രക്കാരെ വീഡിയോയില്‍ കാണാം. റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലിരുന്ന് അഭ്യാസം കാണിക്കുന്നത് ധീരതയൊന്നുമല്ല, അത് വിഢിയുടെ ലക്ഷണമാണെന്ന് മന്ത്രി വിമര്‍ശിച്ചു.
चलती ट्रेन में स्टंट दिखाना बहादुरी नही, मूर्खता की निशानी है। आपका जीवन अमूल्य है, इसे खतरे में ना डालें।
— Piyush Goyal Office (@PiyushGoyalOffc) February 18, 2020
नियमों का पालन करें, और सुरक्षित यात्रा का आनंद लें। pic.twitter.com/tauidfOqRj