തിരൂരില്‍ ഒരു ദമ്പതികളുടെ ആറ് കുട്ടികള്‍ ഒമ്പത് വര്‍ഷത്തിനിടെ തുടര്‍ച്ചയായി മരിച്ചതില്‍ ദുരൂഹത. തിരൂര്‍ – ചെമ്പ റോഡില്‍ തറമ്മല്‍ റഫീഖ് – സബ്ന ദമ്പതിമാരുടെ മക്കളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ദിവസങ്ങള്‍ മാത്രം പ്രായമായ കുട്ടി മരിച്ചതോടെയാണ് ദുരൂഹത സംശയിച്ചത്. ദമ്പതികളുടെ ആറാമത്തെ ആണ്‍കുഞ്ഞാണ് ഇന്ന് മരിച്ചത്. മരിച്ചതില്‍ ആറില്‍ അഞ്ച് കുട്ടികളും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ്. ഒരു കുട്ടി മരിച്ചത് നാലര വയസ്സുള്ളപ്പോഴാണ്.
നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചത്. അപസ്മാരമാണ് മരണകാരണം എന്ന് മാത്രമാണ് മാതാപിതാക്കള്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്.