ഇറാഖിലെ ബാഗ്ദാദിലെ യുഎസ് എംബസിയ്ക്ക് നേരെ വ്യോമാക്രമണം. എംബസിയ്ക്ക് സമീപം മിസൈലുകള്‍ പതിച്ചതായി റിപ്പോര്‍ട്ട്. നാല് മാസത്തിനിടെ ഇത് 19ാംമത്തെ ആക്രമണമാണ് എംബസിക്ക് നേരെ നടക്കുന്നത്. ഇറാനുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് ഭീഷണി നിലനിന്നിരുന്നു. എത്ര റോക്കറ്റുകള്‍ പതിച്ചെന്ന് വ്യക്തമല്ല.
ഇന്ന് പുലര്‍ച്ചയോടെയുണ്ടായ ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ അതീവസുരക്ഷാ മേഖലയിലാണ് റോക്കറ്റുകള്‍ പതിച്ചിരിക്കുന്നത്.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I