Latest News

ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി 92 കാരി


ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി ഹെലന്‍ മുത്തശ്ശി. പ്രായം ഒരു പ്രശ്‌നമേയല്ലെന്നാണ് ഹെലന്‍ രൂത്ത് വാന്‍ വിങ്കില്‍ പറയുന്നത്. ബാഡി വിങ്കിള്‍ എന്ന പേരിലാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്. 

3 മില്യണ്‍ ഫോള്ളോവേഴ്സാണ് ഈ 92 കാരി മുത്തശ്ശിക്കുള്ളത്. ഹോളിവുഡ് താരങ്ങളും ഗായകരും ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് മുത്തശ്ശിയുടെ ഫോളോവേഴ്സ്. മുത്തശ്ശിയുടെ ഫാഷന്‍ സെന്‍സ് തന്നെയാണ് മുത്തശ്ശിയെ സോഷ്യല്‍ മീഡിയയിലെ സ്റ്റാറാക്കിയത്. ന്യൂജെന്‍ വേഷങ്ങള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ഹെലന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 2014-ലാണ് ആദ്യമായി ഫോട്ടോ ഇടാന്‍ തുടങ്ങിയത്. കൊച്ചു മകള്‍ എടുത്ത ചിത്രമായിരുന്നു ഹെലന്‍ ആദ്യം പോസ്റ്റ് ചെയ്തത്. കട്ട് ഓഫ് ഷോര്‍ട്സും ടൈ ഡൈ ടീ ഷര്‍ട്ടുമിട്ട ആ ഫോട്ടോയ്ക്ക് താഴെ ഒരു ന്യൂജെന്‍ ക്യാപ്ഷനും ഉണ്ടായിരുന്നു.

 

View this post on Instagram

BADDIE IS BACK 🦋

A post shared by ✨🌈💖 BAD LIL BADDIE 👵🏼🌈✨ (@baddiewinkle) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top