തിരുവനന്തപുരം: കേരളാ പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും സനില്‍ കുമാറും പ്രതി. പതിനൊന്ന് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതിയാണ് കടകംപള്ളിയുടെ ഗണ്മാന് സനില്‍ കുമാര്‍. പേരൂര്‍ക്കട പോലീസ് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്.
അതേസമയം വെടിയുണ്ട കാണാതായ സംഭവത്തിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഗണ്മാന് സനില്‍കുമാറിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ആരോപണങ്ങളില്‍ കാര്യമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കുറ്റം തെളിയുന്നത് വരെ ഗണ്മാന് സ്റ്റാഫില്‍ ഉണ്ടാകുമെന്നും കടകംപള്ളി സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.