Breaking News

ക്രിമിനല്‍ കേസ് പ്രതികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുത്: സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസ് പ്രതികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് സുപ്രീംകോടതി. സ്ഥാനാര്‍ത്ഥികളഉടെ ക്രിമിനല്‍പശ്ചാത്തലം പാര്‍ട്ടി വെബ്‌സൈറ്റില്‍ നല്‍കണമെന്നും സുപ്രീംകോടതി. ഇത്തരം സ്ഥാനാര്‍ത്ഥികളെ എന്ത് കാരണത്തിലാണ് മത്സരിപ്പിക്കുന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കണം. ജയസാധ്യത മാത്രമല്ല പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. 72 മണിക്കൂറിനകം ഇതുസംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കൊപ്പം, ഇത്തരം പശ്ചാത്തലമുള്ളയാളെ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയാക്കിയെന്നും പാര്‍ട്ടികള്‍ വിശദീകരിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കും. ജയസാധ്യത നോക്കിയാകരുത്, ഗുണം നോക്കിയാവണം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കേണ്ടതെന്നും കോടതി പറഞ്ഞു. അഭിഭാഷകന്‍ അശ്വനി കുമാര്‍ ഉപാധ്യായുടെ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നിര്‍ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top