ഡല്‍ഹിയില്‍ വനിത കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ പൗരത്വനിയമത്തെ അനുകൂലിക്കുന്ന അക്രമികളുടെ ലൈംഗിക അതിക്രമം. വ്യാഴാഴ്ച വാര്‍ഷിക ആഘോഷത്തിനിടെ ഗാര്‍ഗി കോളജില്‍ അക്രമികള്‍ അതിക്രമിച്ചുകയറുകയായിരുന്നു.
ജയ്ശ്രീറാം വിളികള്‍ ഉയര്‍ത്തിയാണ് അക്രമികള്‍ എത്തിയതെന്ന് വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തി. വിദ്യാര്‍ഥിനികളെ കടന്നുപിടിച്ചതായും ആരോപണമുണ്ട്. അക്രമത്തിനിരയായ പെണ്‍കുട്ടികള്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോളജ് ക്യാംപസില്‍ അക്രമികള്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു