Kerala

രാജ്യവ്യാപക ടെലിഫോണ്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി ചങ്ങരംകുളത്ത് പിടിയില്‍

മലപ്പുറം: രാജ്യവ്യാപകമായി ടെലിഫോണ്‍ കോള്‍ നടത്തി തട്ടിപ്പ് നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍.  മുക്കൂട്ട സ്വദേശി ഹിലാല്‍(32) ആണ് ചങ്ങരംകുളത്ത് നിന്നും മുംബൈ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. സര്‍ക്കാര്‍ ചാനലിലൂടെ പോവേണ്ട രാജ്യാന്തര കോളുകള്‍ വഴിമാറ്റി പണം തട്ടുകയായിരുന്ന ചൈന സ്വദേശിനി അലിഷയെ മുബെയില്‍ കരസേന രഹസാന്യേഷണ വിഭാഗവും മുംബൈ ക്രൈംബ്രാഞ്ചും ചേര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്യേഷണത്തിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ഹിലാലിനെ ചങ്ങരംകുളത്ത് നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ഒരു വര്‍ഷമായി ചങ്ങരംകുളം തൃശ്ശൂര്‍ റോഡില്‍ സ്വകാര്യ കെട്ടിടത്തിനോട് ചേര്‍ന്ന ഫ്‌ളാറ്റ് എടുത്ത് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ചങ്ങരംകുളവും യുപിയിലെ നോയിഡയും ആയിരുന്നു പ്രധാന തട്ടിപ്പ് കേന്ദ്രങ്ങള്‍. അലിഷയാണ് ഹിലാലിന് കമ്മീഷന്‍ നല്‍കിയിരുന്നതെന്ന് അന്യേഷണസംഘം കണ്ടെത്തി. ചങ്ങരംകുളത്തെ കേന്ദ്രത്തില്‍ നിന്ന് 300 ലതികം സിമ്മുകളും കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും അന്യേഷണ സംഘം കണ്ടെത്തിയിരുന്നു. എട്ട് വര്‍ഷം മുമ്പ് യുഎഇയില്‍ ജോലിക്ക് പോയ ഹിലാല്‍ അലിഷയുമായി പരിചയത്തിലാവുകയും 2017 ല്‍  അലിഷയുമായി തട്ടിപ്പിന്റെ ഭാഗമായെന്നും ഹിലാല്‍ അന്യേഷണ ഉദ്ധ്യോഗസ്ഥരോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top