Breaking News

വിജയ്‌യുടെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി: ഭൂമിയുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

നടന്‍ വിജയ്‌യുടെ വീട്ടിലെ ആദായനികുതി വകുപ്പിന്റെ 30 മണിക്കൂര്‍ നീണ്ട റെയ്ഡ് പൂര്‍ത്തിയായി. ഭൂമിയുടെ ആധാരങ്ങളും നിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തു. പരിശോധന പൂര്‍ത്തിയാക്കി നടന്‍ വിജയ് യുടെ വീട്ടില്‍ നിന്നും മടങ്ങി.

വിജയ്‌യുടെ നിക്ഷേപങ്ങളും പ്രതിഫലത്തുകയും സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. നിര്‍മാതാവായ അന്‍പു ചെഴിയന്റെ പക്കല്‍നിന്ന് കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തെന്നും ആദായനികുതി വകുപ്പ് കമ്മീഷണര്‍ സുരഭി അലുവാലിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

എന്നാല്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡിനെ കുറിച്ച്‌ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് വിജയ് പറഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top