കൊച്ചി: ഗായകന് കെജെ യേശുദാസിന്റെ സഹോദരന് കെ.ജെ. ജസ്റ്റിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലാര്‍പാടം ഡി.പി. വേള്‍ഡിന് സമീപം കായലില്‍ കഴിഞ്ഞ ദിവസം രണ്ടു മണിയോടെയാണ് മൃതദേഹം കണ്ടത്. രാത്രി ഏറെ വൈകിയും ജസ്റ്റിന് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ കണ്ടുവെന്ന വിവരം പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നത്.
രാത്രി 11.30 ഓടെ ബന്ധുക്കള്‍ സ്റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്.