മുംബൈ: മഹാരാഷ്ട്രയില്‍ അയല്‍വാസിയായ പതിനാലുകാരന് നാല് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. പൂനെയ്ക്ക് അടുത്തുള്ള ആലന്ദി നഗരത്തിന് സമീപമാണ് സംഭവം നടന്നത്. പീഡനത്തെ തുടര്‍ന്ന് കടുത്ത രക്തസ്രാവം ഉണ്ടായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മൊബൈല്‍ഫോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് പതിനാലുകാരന് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ആ സമയത്ത് ഈ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം വീട്ടില്‍ നിന്ന് ഓടിപ്പോകുകയും ചെയ്തു. കരഞ്ഞുകൊണ്ട് തന്റെ വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തില്‍ നിന്നും രക്തം കിനിയുന്നത് കണ്ട മാതാപിതാക്കള്‍ വിവരം തിരക്കി.
തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് കുട്ടി വിവരങ്ങള്‍ തന്റെ മാതാപിതാക്കളെ അറിയിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പതിനാലുകാരനെ ഒടുവില്‍ നാട്ടുകാരാണ് പിടികൂടിയത്. സമീപസ്ഥലത്തുള്ള കൃഷിയിടത്തില്‍ പതിനാലുകാരന് ഒളിച്ചിരിക്കുകയായിരുന്നു. വിശന്നപ്പോള്‍ ഭക്ഷണം തേടി പുറത്തിറങ്ങിയപ്പോഴാണ് ആണ്‍കുട്ടി പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.