ചെന്നൈ: മകന്റെ പ്രണയ ബന്ധത്തില്‍ പ്രകോപിതനായ വസ്ത്ര വ്യാപാര സ്ഥാപന ഉടമ മകന്റെ കാമുകിയെ തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ തമിഴ്നാട് നാഗപട്ടണത്തെ വസ്ത്ര വ്യാപാര സ്ഥാപന ഉടമയായ നിത്യാനന്ദത്തെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ഇയാളുടെ മകന് മുകേഷ് കണ്ണന് നല്കിയ പരാതിയിലായിരുന്നു പോലീസിന്റെ നടപടി.
മകനും 20കാരിയായ യുവതിയും തമ്മിലുള്ള പ്രണയത്തിന് നിത്യാനന്ദം എതിരായിരുന്നു. ഈ ബന്ധം തുടര്ന്നുപോകരുതെന്നു ഇയാള്‍ ആഗ്രഹിച്ചു. തുടര്‍ന്ന് മകന്റെ വിവാഹക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലേക്ക് വന്ന ഉടന്‍ യുവതിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചു. പിന്നീട് ബലമായി യുവതിയെ താലിചാര്‍ത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. യുവതിയെ നിത്യാനന്ദം തടവിലാക്കി രണ്ടുദിവസം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. മുകേഷ് കണ്ണന് വിവരം അറിഞ്ഞതും പോലീസില്‍ പരാതി നല്കിയതും തൊട്ടടുത്തദിവസം യുവതിയെ സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റിയതോടെയാണ്.