ബെയ്ജിംഗ്: കൊറോണയ്ക്ക് പിന്നാലെ ചൈനക്കാരെ ഭീതിയിലാഴ്ത്തി പക്ഷിപ്പനിയും. രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എച്ച്5എന്‍1 വൈറസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് പക്ഷിപ്പനി സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അതേസമയം ഇതുവരെ മനുഷ്യരിലേക്ക് രോഗം പടര്‍ന്നിട്ടില്ലെന്നാണ് വിവരം. 7,850 കോഴികള്‍ ഉള്ള പൗള്‍ട്രി ഫാമിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. 4,500ലേറെ പക്ഷികള്‍ ചത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും
By
February 2, 2020 8:25 am