Breaking News

വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി; പുതിയ വിദ്യാഭ്യാസ നയം ഉടന്‍ നടപ്പിലാക്കും

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി 99,300 കോടി രൂപ വകയിരുത്തുമെന്ന് നിര്‍മല സീതാരാമെന്റെ പ്രഖ്യാപനം. നൈപുണ്യ വികസനത്തിനായി 3000കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ പൊലീസ് സര്‍വകലാശാലക്ക് തുടക്കം കുറിക്കും. കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കും

വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും

നാഷണല്‍ ഇന്‍സ്റ്റിട്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിലെ മികച്ച 100 സ്ഥാപനങ്ങള്‍ നല്‍കുന്ന ബിരുദതലത്തിലുള്ള സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി നടപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top