Breaking News

ബജറ്റ് അവതരണം തുടങ്ങി; ജിഎസ്ടി നടപ്പാക്കിയത് ചരിത്രപരമായ പരിഷ്‌കരണമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിച്ച് തുടങ്ങി. 15-ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയത് ചരിത്രപരമായ പരിഷ്‌കരണമാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. സാമ്പത്തിക മേഖലയില്‍ ജനങ്ങളുടെ വിശ്വാസം നേടാന്‍ കഴിഞ്ഞുവെന്നും ജിഎസ്ടിയോടെ കുടുംബ ബജറ്റില്‍ 4 ശതമാനം കുറവുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top