Latest News

അമിത്ഷായ്‌ക്കെതിരെ മാനനഷ്ടക്കേസുമായി ഡല്‍ഹി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍

ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കെതിരെ നൂറുകോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സഞ്ജയ് സിംഗ്. ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ഏതാനും കുട്ടികളുടെ മാതാപിതാക്കളായിരിക്കും കേസ് നല്‍കുന്നതെന്നും സഞ്ജയ് സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പ പ്രചാരണത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളെക്കുറിച്ച് അമിത്ഷായും അനുയായികളും വ്യാജവീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. ഏതാനും സ്‌കൂളുകളിലെ ചില പോരായ്മകള്‍ ഉയര്‍ത്തിക്കാട്ടി എല്ലാ സ്‌കൂളുകളും അങ്ങനെയാണെന്ന തരത്തില്‍ നടത്തിയ പ്രചാരണം ഡല്‍ഹിയിലെ 16 ലക്ഷം കുട്ടികളേയും 32 ലക്ഷം മാതാപിതാക്കളേയും ആയിരക്കണക്കിന് അധ്യാപകരേയും ഏറെ വേദനിപ്പിച്ചെന്ന് സഞ്ജയ് സിംഗ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top