നടി ഭാമ വിവാഹിതയായി. ബിസിനസുകാരനായ അരുണാണ് താരത്തെ ജീവിതസഖിയാക്കിയത്.
വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. സിംപിളായാണ് താരം അണിഞ്ഞൊരുങ്ങിയത്. അതീവ സന്തോഷത്തോടെയാണ് ഇരുവരും ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. സുരേഷ് ഗോപി, മിയ, വിനു മോഹന്‍, വിദ്യ വിനുമോഹന്‍ തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു.