ചൈനയില്‍ കൊറോണ വൈറസ് ബാധയില്‍ മരണം 170 ആയി. ആയിരം പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറൊണ വൈറസ് ബാധ തടയാന്‍ ലോകരാജ്യങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന ഇന്ന് യോഗം ചേരും. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും.
ചൈനയ്ക്ക് പുറമേ 18 രാജ്യങ്ങളില്‍ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ചൈനയെ കൂടാതെ തായ്ലന്റ്, ഫ്രാന്‍സ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങി 16 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിദഗ്ധ ചികിത്സയിലൂടെ നിരവധി പേര് രോഗശാന്തി നേടിയിട്ടുണ്ടെങ്കിലും കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ വാക്സിനോ മരുന്നോ ഇതുവരെ കണ്ടെത്താത്തത് സ്ഥിതിഗതികള്‍ കൂടുതല്‍ വശളാക്കുന്നെന്നും ലോകാരോഗ്യസംഘടന വിലയിരുത്തി.