നാരങ്ങാ മിട്ടായിയും കോലുമിട്ടായിയും കുട്ടിക്കാലത്തെ മധുരമൂറുന്ന ഓർമകളാണ്. കയ്യിൽ കോലുമിഠായുമായി കണ്ണടച്ച് അസംബ്ലിക്ക് നിൽക്കുന്ന കുട്ടിയെ ആണ് ആദ്യം വീഡിയോയിൽ കാണാനാകുന്നത്. ഇതേ സമയം ഒരു കുട്ടി പ്രാർത്ഥന ചൊല്ലികൊടുക്കുന്നു. ഇത് ഏറ്റു പറയുന്നതിനൊപ്പം മിഠായിയും ആസ്വദിച്ച് നുണയുകയാണ് ഈ കൊച്ചുമിടുക്കൻ. കൂപ്പിയ കൈക്കുള്ളിലാണ് കുട്ടി മിഠായി വച്ചിരിക്കുന്നത്.
അസംബ്ലി നടക്കുന്നതിനിടയിൽ ആസ്വദിച്ച് കോലുമിഠായി കഴിക്കുന്ന ബാലന്റെ വീഡിയോ ആണിത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവാനിഷ് ശരൺ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 30 സെക്കന്റ് ദൈർഘ്യമുള്ളതാണ് വീഡിയോ.