Breaking News

എന്റെ സര്‍ക്കാരാണ്, ഏറ്റുമുട്ടലിനില്ല; പ്രമേയത്തെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ തിരിച്ചു വിളിക്കാനുള്ള ആവശ്യം സ്വാഗതം ചെയ്യുന്നുവെന്നും എന്റെ സര്‍ക്കാരാണ്, ഏറ്റുമുട്ടലിനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഭരണഘടനാ പ്രകാരം സര്‍ക്കാരിന്റെ തലവന്‍ താനാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. സര്‍ക്കാരിനെ ഉപദേശിക്കാനും തിരുത്താനും അധികാരമുണ്ട്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധം മോശമാകുന്നുവെന്ന് തോന്നിയാല്‍ ഇടപ്പെടും. തന്നെ അറിയിക്കാതെ സര്‍ക്കാര്‍ കോടതിയില്‍ പോയത് പ്രോട്ടോക്കോള്‍ ലംഘനം തന്നെയാണെന്ന് ഗവര്‍ണര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top