Latest News

സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല; പച്ചമാങ്ങയിലെ വസ്ത്രധാരണത്തെക്കുറിച്ച് നടി സോന ഹെയ്ഡന്‍

പ്രതാപ് പോത്തന്‍, സോന ഹെയ്ഡന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജയേഷ് മൈനാഗപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പച്ചമാങ്ങ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു.ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ സോനയെ വിമര്‍ശിച്ച് ഒട്ടനവധി പേര്‍ രംഗത്തെത്തി. തുടര്‍ന്ന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സോന.

‘വളരെ മനോഹരമായ ഒരു ചിത്രമാണ് പച്ചമാങ്ങ. എന്റെ കഥാപാത്രത്തിന്റെ, വേഷത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തെ വിലയിരുത്തരുത്. ഞാന്‍ ഒരു ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോടു കൂടിയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് ഞാന്‍ ചെയ്തിരിക്കുന്നത്. സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല.’ സോന വ്യക്തമാക്കി .

തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടി ഒപ്പം, അമർ അക്ബർ അന്തോണി, കർമയോദ്ധ തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പും നന്മതിന്മകളും വിശകലനം ചെയ്യപ്പെടുന്ന കഥാന്തരീക്ഷത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണിത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top