ന്യൂഡൽഹി: ഓർത്തഡോക്സ്-യാക്കോബായ സഭ തർക്കവുമായി ബന്ധപ്പെട്ട കേരളത്തിലെ കോടതികളിലുള്ള കേസുകളുടെ പട്ടിക നല്കാൻ ഓർത്തഡോക്സ് സഭക്ക് സുപ്രീംകോടതി നിർദേശം. നേരത്തെ ഹൈക്കോടതി രജിസ്ട്രാർ നൽകിയതിൽ കൂടുതൽ കേസുണ്ടെന്ന ഓർത്തഡോക്സ് സഭയുടെ വാദത്തെ തുടർന്നാണ് സുപ്രീം കോടതിയുടെ നിർദേശം.നേരത്തെ ഹൈക്കോടതി രജിസ്ട്രാർ 183 കേസുകൾ ഉണ്ടെന്നാണ് അറിയിച്ചത്. 121 കേസുകൾ കൂടിയുണ്ടെന്ന് ഓർത്തഡോൿസ് സഭ സുപ്രീം കോടതിയിൽ അറിയിച്ചു
കേസുകളുടെ പട്ടിക നല്കാൻ ഓർത്തഡോക്സ് സഭക്ക് സുപ്രീംകോടതി നിർദേശം
By
January 24, 2020 12:17 pm