ആലപ്പുഴ: വിവാദങ്ങള്‍ക്ക് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള എന്‍ജിനിയറിങ് കോളേജിന്റെ പേര് മാറ്റി എസ്എന്‍ഡിപി മാവേലിക്കര യൂണിയന് മുന്‍ പ്രസിഡന്റ് സുഭാഷ് വാസു.
കായംകുളത്തുള്ള ശ്രീ വെള്ളാപ്പള്ളി നടേശന് കോളേജ് ഓഫ് എഞ്ചിനിയറിങ്ങിന് മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പുനര്‍നാമകരണം ചെയ്തു. സുഭാഷ് വാസുവിന് ഭൂരിപക്ഷമുള്ള ഡയറക്ടര്‍ ബോര്‍ഡ് ആണ് കോളേജിന്റേത്. ഗോകുലം ഗോപാലനെ കോളേജിന്റെ ചെയര്‍മാനാക്കി. അഞ്ച് കോടിയോളമാണ് ഗോകുലം ഗോപാലന് കോളേജിന്റെ ട്രസ്റ്റിനുവേണ്ടി നിക്ഷേപിച്ചിരിക്കുന്നത്.