Kerala

വ്യാജവൈദ്യ സംഘം കോട്ടയത്ത് പിടിയില്‍

കൊല്ലം: കൊല്ലം ഏരൂരില്‍ വ്യാജ മരുന്ന് നല്‍കിയ സംഭവത്തില്‍ വ്യാജവൈദ്യ സംഘം പിടിയില്‍. മൂന്ന് തെലങ്കാന സ്വദേശികളാണ് പിടിയിലായത്. കോട്ടയത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നാടോടി വൈദ്യന്മാര്‍ എന്ന വ്യാജേന തെലുങ്കാനയില്‍ നിന്നെത്തി പല ചെറുസംഘങ്ങളായി തിരിഞ്ഞ് ചികിത്സ നടത്തുകയായിരുന്നു ഇവര്‍.

വ്യാജ വൈദ്യന്മാര്‍ നല്‍കിയ മരുന്ന് കഴിച്ച്‌ കൊല്ലം ഏരൂരില്‍ നൂറോളംപേര്‍ക്ക് വൃക്ക-കരള്‍ രോഗങ്ങള്‍ ബാധിച്ചിരുന്നു. അതിനിടെയാണ് മൂന്നംഗ സംഘം പൊലീസ് പിടിയിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top