കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്ത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. ഭരണഘടനയെ ഛിഹ്നഭിന്നമാക്കുന്ന നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതില്‍ എന്തിനാണ് നാലാഴ്ചത്തേക്ക് സമയം നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു.
ഇനിയും ഹര്‍ജികള്‍ വരും. ഇത് മുസ്ലീമിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.