Kerala

വിദ്യാര്‍ത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍; അത്ഭുതകരമായ രക്ഷപ്പെടല്‍/video


ഹരിപ്പാട്: റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപെട്ടു. നങ്ങ്യാര്‍കുളങ്ങര ശ്രേയസില്‍ സഞ്ജീവിന്റെയും ആശയുടെയും മകള്‍ നവമിയാണ് അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറേകാലോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് അടുത്തുള്ള സ്റ്റോപ്പില്‍ ബസ് ഇറങ്ങി അമ്മ ആശ വന്ന അതേസമയം ട്യൂഷന്‍ കഴിഞ്ഞ് നവമിയും എത്തിയത്. ഇവിടെ കാഴ്ചമറയ്ക്കുന്ന രീതിയില്‍ റോഡിന് വളവുണ്ട്. പൈട്ടന്ന് റോഡ് മുറിച്ചുകടക്കുമ്പോഴാണ് കാര്‍ ഇടിച്ചത്. ചേപ്പാട് എന്‍.ടി.പി.സി. കേന്ദ്രീയവിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് നവമി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top