Latest News

തുക്ക്ഡെ തുക്ക്ഡെ ഗ്യാങ്ങിനൊപ്പം നില്‍ക്കില്ല; ദീപിക ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമില്ല: കങ്കണ

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി ദീപിക പദുകോണ്‍ രംഗത്തെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കങ്കണ റണാവത്ത്. തുക്ക്ഡെ തുക്ക്ഡെ ഗ്യാങ്ങിനൊപ്പം എന്തൊക്കെ സംഭവിച്ചാലും താന്‍ നില്‍ക്കില്ലെന്നും ദീപിക ചെയ്തത് അവര്‍ക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളാണെന്നും കങ്കണ പറഞ്ഞു. ദീപിക പദുകോണിന്റെ ജെഎന്‍യു സന്ദര്‍ശനത്തില്‍ തന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും കങ്കണ പറഞ്ഞു. ദീപിക അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതായിരിക്കും. ദീപിക ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമില്ല. സ്വന്തം പ്രവൃത്തിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് ദീപിക പദുകോണ്‍. മറ്റൊരാളുടെ കാര്യത്തില്‍ ഇടപെട്ട് അഭിപ്രായം പറയേണ്ട ആവശ്യമെനിക്കില്ല. എനിക്ക് തുക്ക്ഡെ തുക്ക്ഡെ ഗാങ്ങിനൊപ്പം നില്‍ക്കാന്‍ താത്പര്യമില്ല. രാജ്യത്തെ വിഭജിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനും എനിക്ക് താല്‍പര്യമില്ല. ഒരു സൈനികന്‍ കൊല്ലപ്പെട്ടാല്‍ ആഘോഷിക്കുന്ന ആളുകളെ ശാക്തീകരിക്കാനോ അവര്‍ക്ക് അധികാരം നല്‍കുന്നതിനോടോ വ്യക്തിപരമായി യോജിപ്പില്ല- കങ്കണ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top