കോട്ടയം: വസ്ത്ര വ്യാപാരം നടത്താനെന്നപേരില്‍ 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കാസര്‍കോട് സ്വദേശികളായ മൂന്നുപേരില്‍ ഒരാള്‍ പിടിയിലായി. ഉദുമ ഉപ്പള ഷെഫീഖ് മന്‍സില്‍ കാപ്പില്‍ ഹൗസില്‍ അബ്ദുള്‍ മജീദിനെയാണ് (46) ഗാന്ധിനഗര്‍ എസ്.ഐ. ടി.എസ്.റെനീഷ് അറസ്റ്റ് ചെയ്തത്.
കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനിയായ ലൈലയുടെ പരാതിയിലാണ് ഗാന്ധിനഗര്‍ പോലീസ് കേസെടുത്തത്. 2018-ലായിരുന്നു സംഭവം.