സംസ്ഥാനത്ത് ഭരണപരമായ പ്രതിസന്ധിയില്ലെന്ന് നിയമമന്ത്രി എ കെ ബാലന്. ഗവര്‍ണറുമായി പ്രശ്നമുണ്ടെന്ന് വരുത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കമില്ല. നല്ല ബന്ധമാണ്. തദ്ദേശ ഓര്‍ഡിനന്‍സ് ഒപ്പിടാന്‍ വൈകുന്നതില്‍ പുതുമയില്ല. നിയമസഭയില്‍ വെച്ചാല്‍ പോരേ എന്നാണ് ഗവര്‍ണര്‍ ചോദിച്ചത്. പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും സാധിക്കുമെന്നും ഗവര്‍ണര്‍ ചൂണ്ടികാണിച്ച കാര്യങ്ങള്‍ കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഭരണപരമായ പ്രതിസന്ധിയില്ല: എ കെ ബാലന്
By
January 16, 2020 10:15 am