Breaking News

മകരജ്യോതി ദര്‍ശനം കാത്ത് ഭക്തലക്ഷങ്ങള്‍; തിരുവാഭരണം സന്നിധാനത്തേക്ക്‌

ശബരിമല: മകരജ്യോതി ദര്‍ശനം കാത്ത് ഭക്തലക്ഷങ്ങള്‍ സന്നിധാനത്ത്. വൈകിട്ട് 6.45 ന് അകം ശ്രീകോവിലില്‍ ദീപാരാധന നടക്കും. അതിന്  മുമ്പ്‌ പന്തളത്തുനിന്നുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള സംഘം സന്നിധാനത്തെത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ഭഗവാന്റെ ദീപാരാധന  നടക്കുമ്പോള്‍
പൊന്നമ്പലമേട്ടിലും ദീപാരാധന നടക്കും. ഈ സമയത്ത് ആകാശത്ത് മകര നക്ഷത്രം മിന്നിമറയും. ഈ അപൂര്‍വ കാഴ്ചകള്‍ കണ്ട് പുണ്യം നേടാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് സന്നിധാനത്തും പരിസരങ്ങളിലുമായി തമ്പടിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top