COA

ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് കേബിള്‍ ടിവി സൗജന്യമാക്കി കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍; തീരുമാനം 12-ാമത് എറണാകുളം ജില്ലാ സമ്മേളനത്തില്‍

മൂവാറ്റുപുഴ: ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് കേബിള്‍ ടിവി തികച്ചും സൗജന്യമാക്കി കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍. പന്ത്രണ്ടാമത് എറണാകുളം ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. സാധാരണ ജനങ്ങളിലേക്ക് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകോത്തര സാങ്കേതികവിദ്യയുമായി ജിഗാ ഫൈബര്‍ സംവിധാനം കേരളത്തിലെ ഗ്രാമീണ മേഖലയില്‍ പോലും പ്രാപ്തമാക്കിയ കേരള വിഷന്റെ കൂട്ടായ്മയായ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ അടുത്ത വര്‍ഷത്തോടെ കേരളത്തില്‍ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സേവന താധാവായി മാറുക എന്ന ലക്ഷ്യം പുര്‍ത്തീകരിക്കുവാനുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ എറണാകുളം ജില്ലാ സമ്മേളനം വിഭാവനം ചെയ്തു കൊണ്ട് സമാപിച്ചു.

ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനത്തില്‍ തടസ്സം കൂടാതെ കുറഞ്ഞ വാടകയ്ക്ക് ജനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നല്‍കി വരികയാണ് കേരളത്തിലെ ഓപ്പറേറ്റര്‍മാര്‍. കെഎസ്ഇബി, റെയില്‍വേ തുടങ്ങിയവയുടെ സഹകരണത്തോടെ കേരളം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഫൈബര്‍ ശൃംഖല പ്രയോജനപ്പെടുത്തിയാണ് മികച്ച സേവനം ജനങ്ങള്‍ക്ക് നല്‍കി വരുന്നത്.

മൂവാറ്റുപുഴയില്‍ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഉഷ ശശിധരന്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ വിജയം നേടിയ ഓപ്പറേറ്റര്‍മാരെയും കുടുംബങ്ങളേയും ചടങ്ങില്‍ ആദരിച്ചു.

ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്, കെപിസിസി വക്താവ് ജോസഫ് വാഴക്കന്‍, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എന്‍ അരുണ്‍, ഐയുഎംഎല്‍ ജില്ലാ പ്രസിഡന്റ് കെ എം അബ്ദുള്‍ മജീദ്, സിപിഎം ഏരിയാ സെക്രട്ടറി എം ആര്‍ പ്രഭാകരന്‍, ബിജെപി മൂവാറ്റുപുഴ മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ചന്ദ്രപ്പന്‍, കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ദിലീപ് കുമാര്‍, സിനി ആര്‍ട്ടിസ്റ്റ് ജോമി ജേക്കബ്, ബിഎസ്എന്‍എല്‍ സബ്ഡിവിഷണല്‍ എന്‍ജിനീയര്‍ വി അനില്‍കുമാര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ആര്‍ സുധീര്‍, സിഒഎ സംസ്ഥാന കമ്മിറ്റിയംഗം സിഎസ് രാജു, ജില്ലാ വൈസ് പ്രസിഡണ്ട് എം എ ലത്തീഫ്, ജില്ലാ സെക്രട്ടറി ബിജു ജോസഫ്, ട്രഷറര്‍ സജി പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് രാവിലെ ജില്ലാ വൈസ് പ്രസിഡന്റ് എം.എ ലത്തിഫ് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍ ഉദ്ഘാടനം ചെയ്തു, കേരള വിഷന്‍ എം.ഡി കെ.ഗോവിന്ദന്‍, സംസ്ഥാന നേതാക്കളായ ബിനു ശിവദാസ്, സി.ആര്‍ സുധീര്‍, പി ഗോപകുമാര്‍, സിഒഎ സംസ്ഥാനകമ്മിറ്റിയംഗം സി.എസ് രാജു, സിഒഎ ജില്ലാ സെക്രട്ടറി ബിജു ജോസഫ്, ജനറല്‍ കണ്‍വീനര്‍ സജി പോള്‍, എം.എ സുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top