Latest News

തമിഴ്‌നാട് സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് പുസ്തകമെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെയും മന്ത്രിയുടെയും അഴിമതിയെക്കുറിച്ചു പുസ്തകമെഴുതിയ മാധ്യമപ്രവര്‍ത്തകന്‍  അറസ്റ്റില്‍. പുസ്തകം പ്രസിദ്ധീകരിച്ച മക്കള്‍ സെയ്തി മയ്യം ഉടമയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ വി അന്‍പഴകനാണ് അറസ്റ്റിലായത്. ചെന്നൈ ബുക്ക് ഫെയറിന്റെ സ്റ്റാളില്‍ തദ്ദേശവകുപ്പു മന്ത്രി എസ്. പി വേലുമണിയുടെ അഴിമതിയുടെ രേഖകളടങ്ങിയ പുസ്തകം വില്‍ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് അറസ്റ്റിലെത്തിയത്. പുസ്തക മേളയില്‍ അന്‍പഴകന്റെ സ്റ്റാളില്‍ ഈ പുസ്തകം പ്രദര്‍ശിപ്പിച്ചിരുന്നു. സര്‍ക്കാരിനെതിരെയുള്ള പുസ്തകം വില്‍ക്കാനാവില്ലെന്നു കഴിഞ്ഞദിവസം സംഘാടകരായ ബുക്ക് സെല്ലേഴ്‌സ് ആന്‍ഡ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ അന്‍പഴകനെ അറിയിച്ചു. സ്റ്റാളിനായി മുടക്കിയ പണം തിരികെ നല്‍കിയാല്‍ പ്രദര്‍ശനം നിര്‍ത്താമെന്ന് അന്‍പഴകനും നിലപാട് എടുത്തു. തുടര്‍ന്നു പണം തിരികെ നല്‍കി പ്രശ്‌നം പരിഹരിച്ചു. തൊട്ടുപിന്നാലെ അന്‍പഴകന്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി പുസ്തക മേളയുടെ സംഘാടകര്‍ സെയ്ദാപേട്ട് പോലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്നാണ് അന്‍പഴകനെ അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top