Latest News

ഇന്ത്യക്കാര്‍ എന്തും വിശ്വസിക്കും, നിഷ്‌കളങ്കര്‍; കേന്ദ്ര സർക്കാർ പദ്ധതികളെ പരിഹസിച്ച് പി ചിദംബരം


വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ വിശ്വസിക്കുന്ന ഇന്ത്യന്‍ ജനതയെ പോലെ നിഷ്‌കളങ്കരായവരെ താന്‍ വേറെ എവിടെയും കണ്ടിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും ഇന്ത്യന്‍ ജനത വിശ്വസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പത്രങ്ങളില്‍ എന്ത് വന്നാലും നാം അത് വിശ്വസിക്കും. എന്ത് വന്നാലും വിശ്വസിക്കുന്ന ജനവിഭാഗമായി നാം മാറിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലുെ വൈദ്യുതി എത്തിയെന്നും 99 ശതമാനം ജനങ്ങള്‍ക്കും കക്കൂസ് ലഭ്യമാക്കിയെന്നുമുള്ള മോദി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചുവെന്നും ചിദംബരം പറഞ്ഞു. ഒരു സാഹിത്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു, മുന്‍ കേന്ദ്രമന്ത്രി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top