സുല്‍ത്താന്‍ ബത്തേരി: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താത്തതിന്റെ പേരില്‍ വനിതാ ബസ് കണ്ടക്ടറോട് യാത്രക്കാരനായ പോലീസുകാരന് അപമര്യാദയായി പെരുമാറിയെന്ന് പരാതി. ബസില്‍ കുഴഞ്ഞുവീണ കണ്ടക്ടറെ പോലീസെത്തി ആശുപത്രിയിലാക്കി. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് സര്‍വീസ് നടത്തിയ ടൗണ്‍ ടു ടൗണ്‍ ബസിലെ വനിതാ കണ്ടക്ടര്‍ സ്വപ്നയോടാണ് യാത്രക്കാരന് അപമര്യാദയായി പെരുമാറിയത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം.
പോലീസുകാരന് അപമര്യാദയായി പെരുമാറി; ബത്തേരിയില്‍ വനിതാ കണ്ടക്ടര്‍ ബസില്‍ കുഴഞ്ഞുവീണു
By
January 10, 2020 9:47 pm