കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണ കോടതി തള്ളി. തനിക്കെതിരെ തെളിവുകള്‍ നിലനില്ക്കില്ലന്നായിരുന്നു ദിലീപിന്റെ വാദം. കേസിലെ പത്താം പ്രതിയായ വിഷ്ണു സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയാണ് ഇരുവരുടെയും ഹര്‍ജി തള്ളിയത്. അതേസമയം കേസില്‍ ദിലീപ് ഹാജരാകാത്തതില്‍ കോടതി അത്യപ്തി അറിയിച്ചു.
പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും ഒരേ ടവര്‍ലൊക്കേഷനുകള്‍, കോള്‍ലിസ്റ്റുകള്‍ എന്നിവ തെളിവുകളായുണ്ടെന്നാണ് പ്രോസിക്യൂഷന് പരാമര്‍ശം. ദിലീപിനെ ഒഴിവാക്കുന്നത് കേസിനെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന് ചൂണ്ടിക്കാണിക്കുന്നത്. ദിലീപിന്റെ ഹര്‍ജിയില്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് വാദം പൂര്‍ത്തിയാക്കിയത്. നിലവില്‍ ഈ കേസില്‍ പത്ത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പള്‍സര്‍ സുനി, മാര്ട്ടിന് ആന്റണി, മണികണ്ഠന്, വിജേഷ്, സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന് ദിലീപ്, സനല്‍കുമാര്‍, വിഷ്ണു എന്നിവരാണ് പ്രതികള്‍.