Kerala

അനാഥയായ 10 വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും മകനും അറസ്​റ്റില്‍

കുറ്റ്യാടി: അനാഥയായ 10 വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും മകനും അറസ്​റ്റില്‍. ബാലികയെ കൗണ്‍സലിങ്ങിന്​ വിധേയമാക്കിയ​പ്പോഴാണ്​ ഇക്കഴിഞ്ഞ ഒാണക്കാലംവരെ പീഡനത്തിന്​ ഇരയായ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്​. നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളയൂറ ലക്ഷംവീട്​ കോളനിയിലെ സന്തോഷ്​ (48), മകന്‍ അരുണ്‍ലാല്‍ എന്ന അപ്പു (22) എന്നിവരെയാണ്​ അറസ്​റ്റ്​ ചെയ്​തത്​.

ചൈല്‍ഡ്​ ലൈനി​​ന്റെ നിര്‍ദേശപ്രകാരം പോക്​സോ ആക്​ട്​ പ്രകാരമാണ്​ അറസ്​റ്റ്​. ആളില്ലാത്ത സമയങ്ങളില്‍ കുട്ടിയുടെ വീട്ടില്‍വെച്ചും അടുത്ത കാട്ടിലേക്ക്​ വലിച്ചിഴച്ച്‌​ കൊണ്ടുപോയുമാണ്​ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന്​ ഇരയാക്കിയതെന്ന്​ പറയുന്നു. സന്തോഷ്​ സ്വന്തം വീട്ടില്‍വെച്ചും കുട്ടിയെ പീഡിപ്പിക്കാറുണ്ട്‌.   കോഴിക്കോട്​ സെഷന്‍സ്​ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്​​ ചെയ്​തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top