Latest News

വിശക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ആദ്യം നായകന്‍ ഭക്ഷണം കഴിക്കട്ടെ എന്ന്; സിനിമയില്‍ നേരിട്ട വിവേചനത്തെക്കുറിച്ച് നടി

സിനിമാ രംഗത്ത് നേരിട്ട വിവേചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി നേഹ ധൂപിയ. ഭക്ഷണകാര്യത്തില്‍ പോലും ദക്ഷിണേന്ത്യയില്‍ വിവേചനം നേരിട്ടതായാണ് നേഹ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. 

”ഫിലിംമേക്കേഴ്‌സ് എപ്പോഴും പ്രാധാന്യം നല്‍കുന്നത് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആളുകള്‍ക്കാണ്. ഭക്ഷണകാര്യത്തിലും അതങ്ങനെ തന്നെ നായകന്‍ അഭിനയിക്കുകയാണ്, വിശക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ആദ്യം നായകന്‍ ഭക്ഷണം കഴിക്കട്ടെ അതിന് ശേഷം വിളമ്പാം എന്ന മറുപടിയാണ് ലഭിച്ചതെന്ന് താരം പറയുന്നു. ഇത് പഴയ സംഭവമാണ്. പിന്നീട് ഒരിക്കല്‍ സെറ്റില്‍ ഇതുപോലൊരു കാര്യം സംഭവിക്കുകയും ഞാനത് ചിരിച്ചു വിടുകയും ചെയ്തു. എങ്കില്‍ ശരി, ഞാനിവിടെയൊക്കെ കാണും എന്ന മട്ടിലായിരുന്നു അന്നെന്റെ പ്രതികരണം” എന്ന് നേഹ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top