Breaking News

ഏത് വെല്ലുവിളി നേരിടാനും സൈന്യം തയ്യാര്‍; പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേനമേധാവി

ന്യൂഡല്‍ഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേനമേധാവി മനോജ് മുകുന്ദ് നരവണെ. തീവ്രവാദ പ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങളില്‍ മുന്‍കരുതലെന്ന നിലയില്‍ ആക്രമണം നടത്താന്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏത് വെല്ലുവിളി നേരിടാനും സൈന്യം തയ്യാറാണെന്നും രാജ്യം എന്തിനും തയ്യാറാണെന്നും എം എം നരവണെ സൂചന നല്‍കി.
അതിര്‍ത്തികടന്നുള്ള ഭീകരവാദം തടയുന്നതിന് ശക്തമായ തിരിച്ചടിക്കായി തന്ത്രങ്ങള്‍ തയ്യാറായിട്ടുണ്ട്. ചൈനയുമായുള്ള അതിര്‍ത്തിയിലും സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 28-ാമത്തെ കരസേനാമേധാവിയായി ചൊവ്വാഴ്ച്ച രാവിലെ ചുമതലയേറ്റതിന് പിന്നാലെയാണ്
നരവണെയുടെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top