ബാംഗളൂര്‍ : ജോലിസ്ഥലത്ത് വെച്ച് ബലം പ്രയോഗിച്ച് യുവതിയുടെ കഴുത്തില്‍ താലികെട്ടിയ ശേഷം യുവാവ് മുങ്ങി. തുംമകൂറിന് സമീപത്തുള്ള മദനായകഹള്ളിയില്‍ താമസിക്കുന്ന യവതിയാണ് സംഭവത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.
യുവതിയുടെ അയല്‍ക്കാരനാണ് ആരേപണവിധേയാനായ യുവാവ്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. യുവതി ജോലി ചെയ്യുന്ന സ്ഥലത്ത് എത്തി മഞ്ഞള്‍ ചരടില്‍ കൊരുത്ത താലി ബലപ്രയോഗത്തിലൂടെ കഴുത്തില്‍ കെട്ടുകയായിരുന്നു എന്ന് യുവതി പറയുന്നു. ഒളിവില്‍ കഴിയുന്ന യുവാവിനെതിരെ തുംകൂര്‍ പോലീസ് ക്രിമിനല്‍ കേസെടുത്തു.