Breaking News

മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ബിജെപി ബഹിഷ്‌കരിച്ചു; സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധം

തിരുവനന്തപുരം: പൗരത്വ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ബിജെപി ബഹിഷ്‌കരിച്ചു. യോഗം പിരിച്ചു വിടണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗം ചട്ടവിരുദ്ധമെന്നും ബിജെപി ആരോപിച്ചു.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും ബിജെപി വക്താവ് എംഎസ് കുമാര്‍ പറഞ്ഞു. യോഗം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നിയമത്തിനെതിരെയാണ് സര്‍ക്കാര്‍ രംഗത്തുവരുന്നതെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കണം. നിയമത്തിനെതിരെ നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നത് വരെ കാത്തിരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top