Breaking News

കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചു

കണ്ണൂരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് നേരെ കരിങ്കൊടി കാണിച്ചു. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചത്. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഗവര്‍ണര്‍. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സര്‍വകലാശാല താവക്കര ക്യാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗവര്‍ണര്‍. ഗവര്‍ണര്‍ എത്തുന്ന വഴിയില്‍ പ്രതിഷേധക്കാര്‍ കരിങ്കൊടിയുമായി നിലയുറപ്പിക്കുകയായിരുന്നു. പി. മുഹമ്മദ് ഷമ്മാസ്, റിജില്‍ മാക്കുറ്റി, സുധീപ് ജെയിംസ്, പി.അഭിജിത്ത് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. സര്‍വകലാശാല പരിസരത്ത് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എംഎസ്എഫ് പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി നിലപാടെടുത്തതില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാട്ടിയത്. അതേസമയം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്നതു കൊണ്ട് കണ്ണൂര്‍ എംപിയും മേയറും ചരിത്ര കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top